Hello ,
അപ്പോ ഇന്ന് നമ്മൾ പറയാൻ പോകുന്നത്....... നമ്മുടെ കാഴ്ചപ്പാടിനെ പറ്റിയാണ്.
ജീവിതം എപ്പോഴും നമ്മൾ വിചാരിക്കുന്നത് പോലെ അല്ല, ചിലപ്പോൾ എന്തെങ്കിലും ഒരു പ്രശ്നം വരുമ്പോൾ നമ്മുടെ ലോകം മുഴുവൻ നിശ്ചലമായി നമുക്ക് മുന്നിൽ നില്കുന്നത് പോലെ തോന്നും.സത്യത്തിൽ ഉണ്ടാലോ,അത് മിക്കവാറും എല്ലാവര്ക്കും തോന്നുന്നതാ കേട്ടോ.എല്ലാ വാതിലുകളും കൊട്ടിയടക്കപെടുന്ന ഒരു തോന്നൽ, മൊത്തത്തിൽ ഒരു പിരിമുറുക്കം പോലെ,മരവിച്ച ജീവിതം,ആരുമില്ല ഒരു നല്ല വാക്ക് പറയാൻ.....ഒടുവിൽ depression എന്ന വാക് കൊണ്ട് നാം അതിനെ വിശേഷിപ്പിക്കും.
Depression എന്ന് ഗൂഗിൾ ദേവതയോട് ചോദിച്ചപ്പോൾ ദേവത ഇങ്ങനെ പറയുന്നു.
- നഷ്ടബോധം ഡിപ്രഷന് കാരണമാകുന്നു : എന്താ ഈ നഷ്ടബോധം? ഒരു ഉദാഹരണം പറഞ്ഞുതരാം, അമ്മു എന്നൊരു പെൺകുട്ടി ഉണ്ടായിരുന്നു, അത്യാവശ്യം മിടുക്കി ആയിരുന്നു. കുട്ടികാലം മുതൽ തന്നെ അവൾക്ക് Indian Army ൽ ചേരണം, രാജ്യത്തെ സേവിക്കണം എന്നൊക്കെ ആയിരുന്നു ആഗ്രഹം.പക്ഷെ 21 വയസ്സാണ് പെൺകുട്ടികൾക്ക് പ്രായപരിധി, അമ്മുവിന് പറ്റിയ അബദ്ധം എന്താ എന്നറിയോ, അവൾ എഴുത്തു പരീക്ഷ പാസ്സ് ആയി; പക്ഷേ, കായിക ഇനങ്ങളിൽ പാസ്സ് ആയില്ല. അവസാന അവസരവും നഷ്ടമായി, അമ്മു കൂട്ടുകാരിയോട് പറഞ്ഞു "ഞാൻ ഇടക്കൊക്കെ ഓടാൻ പോകാറുണ്ടായിരുന്നു" പക്ഷെ പാസ്സ് ആയില്ലലോ.ഇപ്പൊ അമ്മു ഒരു UD ക്ലാർക്ക് ആണ്,കല്യാണം ഒക്കെ കഴിഞ്ഞു.നാട്ടുകാർ നോക്കുമ്പോൾ അവൾ സന്തോഷവതിയായിരുന്നു.എന്നാൽ പതിയെ ,പതിയെ അവൾ ആരോടും മിണ്ടാതെ ആയി.ജോലിയിൽ ശ്രദ്ധയില്ല പണ്ടത്തെ പോലെ അല്ല. ഇപ്പോ നിങ്ങൾ കരുതും Army ൽ ചേരാൻ കഴിയാഞ്ഞതാകും കാരണമെന്ന്, പക്ഷെ അമ്മു പറയുന്നത് എന്താണ് എന്നറിയോ "അന്ന് ഇടക്കൊക്കെ അല്ലാതെ തുടർച്ചയായി ഓടാനും മറ്റു കാര്യങ്ങൾ ചെയ്തിരുന്നു എങ്കിൽ,ഒരുപക്ഷെ കിട്ടുമായിരുന്ന്"
സത്യത്തിൽ അമ്മുവിന് army ൽ ചേരാൻ കഴിയാഞ്ഞതാണോ വിഷമം? ഒന്ന് ആലോചിച്ചു നോക്കിയേ.....അല്ല,അവൾക്ക് കുറ്റബോധം ആയിരുന്നു.അന്ന് നന്നായൊന്നു ശ്രമിച്ചിരുന്നെങ്കിൽ എന്ന്.ഇപ്പോ നിങ്ങൾ കരുതും ഓ പിന്നെ.... ശ്രമിച്ചിട്ടും കിട്ടിയില്ലായിരുന്നു എങ്കിലോ എന്ന്? ഇവിടെ ഞാൻ എന്റെ ഒരു കാഴ്ചപ്പാട് പറയാം,നമ്മൾ നമ്മുടെ best ഒരു കാര്യത്തിനായി ചെയ്താൽ അത് കിട്ടാൻ ഉള്ള സാധ്യത വളരെ കൂടുതൽ ആണ് മാത്രമല്ല ,ഇപ്പൊ അത് കിട്ടിയില്ല എങ്കിൽ പോലും നമുക്ക് പശ്ചാതാപം തോന്നില്ല, കാരണം ഇത്രയും ശ്രമിച്ചട്ടും അത് കിട്ടിയില്ല എങ്കിൽ, അത് നമുക്ക് വിധിച്ചതല്ല അതിലും നല്ലതാണു നമുക്കുള്ളത് എന്ന് നമുക്ക് കരുതാം.
- നിരന്തരമായ പീഡനങ്ങൾ (മാനസികവും,ശാരീരികവും ആകാം) : ശാരീരിക പീഡനം നമുക് നിയമപരമായ തന്നെ നേരിടാം. അവിടെ വേണ്ടത് പ്രതികരണ ശേഷിയാണ് (കുരുത്തക്കേട് കാണിച്ചപ്പോൾ 'അമ്മ വടിയെടുത്ത് തല്ലിയതല്ല കേട്ടോ ശാരീരിക പീഡനം😅 ),ഒരു പരിധിയിൽ കൂടുതൽ നിങ്ങളെ ആര് ഉപദ്രവിച്ചാലും നമ്മുടെ ഭരണഘടന അനുവദിച്ചിരിക്കുന്ന നിയമങ്ങൾ നമുക്ക് ഉപയോഗിക്കാം. മാനസിക പീഡനം എവിടെ നിന്നുണ്ടായാലും,എന്റെ ഒരു അഭിപ്രായത്തിൽ നമ്മുടെ ശ്രദ്ധ തിരിച്ചാൽ മതി (പിന്നെ....😒അവരെ അങ്ങ് mind ചെയ്യണ്ടന്നെ...) അത് ആര് തന്നെ ആയാലും! ആ സമയം നമ്മുടെ ഇന്നസെന്റ് ചേട്ടൻ പറഞ്ഞത് പോലെ രണ്ടു പപ്പടം അങ്ങ് കാച്ചുക,😂 (ഇല്ലേ creative ആയിട്ടുള്ള എന്തെങ്കിലും ചെയ്താൽ മതി കേട്ടോ ...
- ഒത്തിരി പ്രീയപ്പെട്ടവരുടെ നഷ്ടം...(മരണമാകാം അല്ലെങ്കിൽ നമ്മളെ ഉപേക്ഷിച്ചു പോകുന്നവരാകാം)
അപ്പോ ആദ്യം ഇഷ്ടമുള്ളവരുടെ വിയോഗത്തെ പറ്റി പറയാം; എന്റെ പൊന്നു മക്കളെ....ഭൂമിയിൽ എല്ലാവര്ക്കും ദൈവം ഒരു സമയം വിധിച്ചിട്ടുണ്ട് അതിൽ ഒരല്പം കൂടുതൽ പോലും നമുക്ക് ജീവിക്കാൻ പറ്റില്ല, സമയമാകുമോൾ ഇരിക്കുന്ന സീറ്റ് മാറിക്കൊടുക്കേണ്ട വെറും യാത്രക്കാരാണ് നമ്മൾ. (ഒരു തമാശ കലർന്ന സീരിയസ് കാര്യം പറയാം കേട്ടോ😉, ഇടക്ക് ഒരു വാർത്താ ചാനലിൽ ഒരു വൃദ്ധന്റെ interview ഉണ്ടായിരുന്നു,ഇപ്പൊ അദ്ദേഹത്തിന് 70 വയസ്സോളം ആയി എന്നാ പറഞ്ഞത് ,അങ്ങനെ ആണ് എന്റ്റെ ഓർമ്മ, 30 വര്ഷങ്ങള്ക്കു മുന്നേ ഇദ്ദേഹത്തിന് ഒരു വാഹനാപകടം ഉണ്ടായി കേട്ടോ, അദ്ദേഹം മരിച്ചു എന്ന് doctors പറഞ്ഞു മോർച്ചറിയിലേക്ക് മാറ്റി.അന്ന് പവർ കട്ട് ആയിരുന്നു ,ആയതിനാൽ മോർച്ചറിൽ തണുപ്പ് കുറവായിരുന്നു,പുള്ളിക്കാരനെ പോസ്റ്റ്മോർട്ടം ചെയ്യാൻ തലയിൽ ചുറ്റിക കൊണ്ട് അടിച്ചു.... ആൾക്ക് ഓർമ്മ വന്നു....!😧 പോകാനുള്ള സമയം ആയില്ലായിരിക്കും...😝.) അപ്പോൾ നമ്മൾ പറഞ്ഞു വന്നത്, മരണപ്പെടുന്ന അവസ്ഥ, അതിനിപ്പോ മനസ്സിനെ പറഞ്ഞു മനസിലാകുന്നത് അല്ലാതെ വേറെ വഴി ഉണ്ടോ എന്നെനിക്കറിയില്ല....നിങ്ങള്ക്ക് വല്ല വഴിയോ ഓർമ്മയുണ്ടെങ്കിൽ പറയണേ......
ഇനി അടുത്തൊരു നഷ്ടം ഒരാളെ കൊറേയെറെ നാൾ പ്രണയിച്ചു,എന്നാൽ ഒരു ദിവസം ഒരു മെസ്സേജ് മാത്രം നൽകി അയാൾ നമ്മളെ വിട്ടുപോയി(ചിലരൊക്കെ ഉണ്ട് കേട്ടോ ഒന്ന് പോയാൽ ഒമ്പതു വേറെ വരും😂,അവൾ പോയാൽ അവളുടെ പെങ്ങൾ😇,എന്നൊക്കെ പറഞ്ഞു ജോറായി ഇരിക്കുന്നവർ, അവരെ ഞാൻ സമ്മതിക്കുന്നു😌) പക്ഷെ ഇന്നത്തെ കാലത്തേ ഒരു വലിയ കൂട്ടം ആൾക്കാർക്കും depression ഉണ്ടാകാൻ കാരണം ഇതാണ്,പ്രണയം നഷ്ടമാകുന്നതിൽ അല്ലായിരികും വിഷമം,എന്താ കാര്യം എന്ന് വ്യക്തമാക്കില്ല.
ചിലപ്പോൾ വേറെ നല്ലൊരു കല്യാണം ആയതാകും...അല്ലെങ്കിൽ വേറൊരാളെ ഇഷ്ടായതാകും, ചിലപ്പോൾ വീട്ടുകാരുടെ എതിർപ്പ് ആകും,മറ്റുചിലപ്പോൾ ഒരുമിച്ച് മുന്നോട്ട് പോകാൻ പറ്റില്ല എന്നാകും. എന്ത് തന്നെ ആയാലും വ്യക്തമായി സംസാരിച്ചു തന്നെ അവസാനിപ്പ്പിക്കുക. ഒരാളോട് നമുക്ക് സ്നേഹം ഉണ്ടെങ്കിൽ അയാൾക് സന്തോഷം ഉള്ളത് അല്ലെ നമ്മൾ ആഗ്രഹിക്കൂ ,അയാൾക്ക് താല്പര്യമില്ല നിങ്ങാൾക്കോപ്പം ഉള്ളത് എങ്കിൽ വേദനയോടെയാണെങ്കിലും അത് അംഗീകരിക്കുക.അവർക്കായി നല്ലത് വരൻ പ്രാർത്ഥിക്കുക.(അത്ര എളുപ്പം അല്ലാ പക്ഷെ നിങ്ങളുടേത് കളങ്കം ഇല്ലാത്ത സ്നേഹം ആണെങ്കിൽ അങനെ പറ്റും, അല്ലാതെ അവരുടെ കുറ്റം പറഞ്ഞു നടക്കുന്നവരെ കാണുമ്പോൾ, സത്യത്തിൽ ചിലപ്പോഴൊക്കെ എനിക്ക് ഈ പ്രണയം എന്ന് പറയുന്ന കാര്യത്തോടുള്ള ബഹുമാനം കുറയാറുണ്ട് കേട്ടോ .................
ഇനിയും ഒത്തിരി കാര്യങ്ങൾ ഉണ്ട് കേട്ടോ പക്ഷെ ഇതൊക്കെ ആണ് മെയിൻ ആയി കണ്ടത്, വിഷമം ഉള്ളപ്പോൾ അത് തുറന്നു പറയുക ആരോടെങ്കിലും .....സുഹൃത്തോ, വീട്ടിൽ ഉള്ളവരോ അങ്ങനെ നിങ്ങളെ മനസിലാക്കുന്ന, നിങ്ങളുടെ വിഷമം ഒരു കഥ പോലെ തോന്നാത്ത ആരോടെങ്കിലും പറയുക. ഇനി അങനെ ആരുമില്ല എങ്കിൽ, ഇത് നിങ്ങൾ വായിക്കുവാണേൽ എന്നോട് പറഞ്ഞോ 😊😘.........
നിങ്ങളുടെ വിലപ്പെട്ട ജീവനും,സമയവും പാഴാക്കണ്ടന്നെ ..........!
അപ്പൊ ....കാണാം കേട്ടോ .......Biiiiiiiiiiiiiiiiiiiiiiiiiiiiiiiiiii


Thought provoking.
ReplyDeleteനമ്മൾ സന്തോഷമായി ഇരിക്കാൻ നമ്മൾ തന്നെ വിചാരിക്കണം, അല്ലേ
As you said, ഉള്ളതിൽ സന്തോഷം കണ്ടെത്തുക.
Keep writing. Good job.
👭
തീർച്ചയായും അതേ....... വായിച്ചതിൽ സന്തോഷം ...... Thankuuu for you response dear...
Deleterelevant content...good work..keep it da🔥
ReplyDeleteThanku so much da...
DeleteGood work dear😍😍👌
ReplyDeleteThankuuuuuuuuu🤗😍😍
Delete❤❤❤thankuu 😊
ReplyDeleteNo mention dear. ..🤗🤗
Deleteനല്ലെഴുത്ത്, ചിന്ത...തുടരുക..
ReplyDelete🤗Riyas sir. ....Thankuuuuuu ☺☺☺
ReplyDelete❤❤❤❤
ReplyDelete🤗☺☺❤
DeleteProud of you my dear. Very well written. A good move too. Keep it up. Expecting more and more from you. The name Agnika too match you very well.All the best dear.
ReplyDeleteThankuu soo much my dear teacher😍😍😘😘😘this means lot of me...
Delete