About Me

My photo
Writing is an escapism ♥️ " Lovers, Lunatics and poets are made of same stuff " Don't let ANYONE haunt your unhealed traumatic past��

Tuesday, December 3, 2024

ബന്ധുക്കൾ ശത്രുക്കൾ!

എന്റെ contacts ൽ ഉള്ളവർ മോശം ആണ് എന്നൊന്നും ഞാൻ കരുതുന്നില്ല, എന്റെ എല്ലാ achievements ലും എന്റെ relatives നെ കാൾ എന്നെ support ചെയ്തത് അവരാണ്. 

ഒരാൾ എനിക്ക് നിരന്തരം വയറുവേദന എന്ന് അറിഞ്ഞ് എനിക്ക് വേണ്ടി കോട്ടക്കൽ head office ൽ വിളിച്ചു എനിക്ക് വേണ്ടി സംസാരിച്ചു.

വേറൊരാൾ എപ്പോഴും എന്റെ book ഇറങ്ങിയോ എന്ന് check ചെയ്യും.

Legally help വേണ്ട അവസരത്തിൽ ഒരാൾ, കേരളത്തിലെ ഒരു leading advocate നെ connect ചെയ്തു തന്നു.

ഇതൊന്നും അവർ തിരിച് ഒരു പ്രതിഫലവും വാങ്ങാതെ ചെയ്തു തന്നത് ആണ്.

Moreover, എഴുതുമ്പോ ഒക്കെ അഭിപ്രായം അറിയിക്കുന്നവർ, ഒരു കല്യാണത്തിന് വച്ച് എന്റെ എഴുത്തിനെ കുറിച്ച് വളരെ മനോഹരമായി വിവരിച്ച ഒരു ടീച്ചർ.

പലരും!

പക്ഷേ വിരലിൽ എണ്ണാവുന്ന ചിലർ, എന്നെ irritate ചെയ്യാൻ വേണ്ടി ഞാൻ ഓരോന്ന് പറയുന്നു. So ഞാൻ എന്റെ status ഒക്കെ ഇനിമുതൽ ഇത്തരം ആൾകാരിൽ നിന്ന് മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നു. 

I am not going to stop writing (period). Especially എന്റെ വളരെ close circle ൽ ഉള്ള ചില 'females' അവരുടെ പ്രശ്നം എന്താണ് എന്ന് എനിക്ക് മനസ്സിലാകുന്നില്ല. Please നിങ്ങൾ productive ആയി എന്തെങ്കിലും എഴുതി നോക്ക്, നിങ്ങളുടെ ചുറ്റും കാണുന്നതോ, അല്ലെങ്കിൽ അനുഭവങ്ങളിൽ ഉള്ളതോ... എന്തെങ്കിലും, പറ്റില്ല 😌 നിങ്ങൾക്ക് social media ലൂടെ scroll ചെയ്യാനും, മറ്റുള്ളവർ creative ആയി ചെയുന്നതിൽ കുറ്റം കണ്ട് പിടിക്കാനും മാത്രമേ അറിയൂ! 

So for your information, ഇനിയും എഴുതും, നിങ്ങളെ കുറിച്ചും നിങ്ങളുടെ വീട്ടുകാരെ കുറിച്ചും എഴുതും, പേര് പോലും mention ചെയ്യാതെ നിങ്ങൾക്കും എനിക്കും പരിചയമുള്ള എല്ലാവർക്കും നിങ്ങളാണ് എന്ന് മനസിലാകുന്ന രീതിയിൽ എഴുതാൻ എനിക്ക് അറിയാം (അഹങ്കാരം)!

അത്യാവശ്യം observation skill ഉള്ളത് കൊണ്ട്, ഒരാൾ അയാളുടെ capacity ൽ എന്ത് പറയും, വേറെ ഒരു class കേട്ട് എന്ത് പറയും എന്നൊക്കെ എനിക്ക് അറിയാം.


Sunday, September 24, 2023

വള്ളിചെരുപ്പ്

 ഒരു സിനിമയെ കുറിച്ച് അഭിപ്രായം ആധികാരികമായി പറയാൻ എനിക്ക് അറിയില്ല എന്നതാണ് എന്റെ ധാരണ.

എന്നാൽ അത്യാവശ്യം സമൂഹത്തിൽ നടക്കുന്ന കാര്യങ്ങൾ കണ്ടും കെട്ടും ഉള്ള ബോധം വച്ച്, വള്ളിചെരുപ്പ് കണ്ട അനുഭവം കുറിച്ചിടാം എന്ന് കരുതി.

ആദ്യമായ് തന്നെ ഞാൻ എന്തിന് ഈ സിനിമയുടെ മാത്രം അനുഭവം കുറിക്കുന്നു എന്നൊരു സ്വാഭാവികമായ ചോദ്യം ഉയരാം; കാരണം ഇത് എന്റെ സുഹൃത്ത് ദേവിക സംഭാഷണം എഴുതിയ സിനിമയാണ്😍 അഭിമാനം ഉണ്ട്, ഒപ്പം ഞാൻ എപ്പോഴും വിചാരിക്കുന്ന ഒരു കാര്യം while others are talking the talk, some people will be walking the talk.

ഒരുപക്ഷെ എന്റെ പരിചയക്കാരി/സുഹൃത്തിനെ ഞാൻ അമിതമായി പ്രശംസിക്കുന്നു എന്ന് നിങ്ങൾക്ക് തോന്നിയാൽ, ഞാൻ എന്റെ സുഹൃത്തുക്കളെ പ്രത്യക്ഷമായും പരോക്ഷമയും പ്രശംസിക്കാൻ ഒരു മടിയും ഇല്ലാത്തൊരു വ്യക്തിയാണ്. My appreciation for your constant efforts in reaching your dream destination, Devika❤️

സിനിമയിലേക്ക് വന്നാൽ,

നമ്മുടെ ചുറ്റുപാടും രണ്ടു തരത്തിൽ ഉള്ള മാതാപിതാക്കളെ കാണാം, കുഞ്ഞുങ്ങൾക്ക്‌ നല്ലൊരു ബാല്യം സമ്മാനിക്കുന്നവരും, കുഞ്ഞുങ്ങളുടെ ബാല്യത്തെ തച്ചുടക്കുന്നവരും (toxic parenting നെ പറ്റി എപ്പോൾ പറഞ്ഞാലും എതിരഭിപ്രായങ്ങളാണ് ഞാൻ കൂടുതൽ കെട്ടിട്ടുള്ളത്, അതിനാൽ ഇവിടെ അതിനെപ്പറ്റി ഞാൻ സംസാരിക്കാൻ ആഗ്രഹിക്കുന്നില്ല !)

നിങ്ങൾക്ക് നല്ലൊരു ബാല്യം തന്ന മാതാപിതാക്കൾ തീർച്ചയായും നല്ലൊരു വാർദ്ധക്യം അർഹിക്കുന്നുണ്ട്. എന്ന് വച്ച് നിങ്ങളുടെ ജോലി, നിങ്ങൾ ഉണ്ടാക്കിയ കുടുംബം എല്ലാം വേണ്ടെന്ന് വച്ച് അവർക്കൊപ്പം നിൽക്കണം എന്നല്ല, മറിച്, നിങ്ങൾ ഉണ്ടാക്കിയ കുടുംബംത്തോട് കാണിക്കുന്നതിൽ മൂന്നിൽ ഒരു ഭാഗം സ്നേഹവും കരുതലും 'എങ്കിലും' നിങ്ങൾ വന്ന കുടുംബത്തോടും നിങ്ങളെ സമാധാനത്തോടെയും സ്നേഹത്തോടെയും വളർത്തിയ മാതാപിതാക്കളോടും കാണിക്കുക. എല്ലാത്തിനും ഒടുവിൽ അമ്മേ അല്ലെങ്കിൽ അച്ഛാ എന്ന് വിളിക്കുമ്പോൾ വിളി തരാൻ കഴിയാത്ത വിധം വെള്ളപുതച്ചൊരിക്കൽ അവർ കിടക്കുമ്പോൾ കണ്ണിൽ നിന്ന് കണ്ണുനീരല്ല രക്തം വന്നാലും അത് വ്യർത്ഥമാണ്.

ഇതൊരു സന്ദേശം മുന്നോട്ടു വയ്ക്കുന്ന സിനിമയാണ്, പരസ്യങ്ങളുടെ കുറവോ  അതോ കാണ്ണഞ്ചിപ്പിക്കുന്ന താര നിര ഇല്ലാത്ത കൊണ്ടാണോ ആണോ എന്നറിയില്ല എന്നെ സംബന്ധിച്ച് ഈ സിനിമ കുറച്ച് കൂടി ആൾകാരിൽ എത്തേണ്ടതുണ്ട്.

വള്ളിചെരുപ്പ് ഒരു നല്ല സിനിമ ആയി ഞാൻ കണക്കാക്കുന്നു, കുറച്ചു കൂടി പ്രേക്ഷകരെ അർഹിക്കുന്ന ഒരു നല്ല സിനിമ. വളരെ മികച്ച അഭിനയം കാഴ്ച വയ്ക്കാൻ ഓരോ കഥാപാത്രങ്ങളും ശ്രമിക്കുകയും അതിൽ വിജയിക്കുകയും ചെയ്തിട്ടുണ്ട്.

വെള്ളായണിയുടെ ഗ്രാമീണഭംഗി നിറഞ്ഞു നിൽക്കുന്ന ഓരോ ഫ്രെയിമും മനസ്സിൽ ഒരു ഗൃഹാതുരത്വം ഉണർത്തുന്നു. ക്ലൈമാക്സ്‌ രംഗങ്ങളിലെ പശ്ചാത്തല സംഗീതം കാഴ്ചക്കാരുടെ മനസ്സിൽ ആ ഭാഗങ്ങൾ വിങ്ങലോടെ അലയടിക്കാൻ കാരണമായവയാണ്.

കാലം മുന്നോട്ട് പോകുമ്പോൾ മലയാള സിനിമാ പ്രേക്ഷകർക്ക്‌ ഇത്തരം മൃദുല ഭാവങ്ങളോടുള്ള താത്പര്യം കുറയുന്നതായി എനിക്ക് വ്യക്തിപരമായി തോന്നിയിട്ടുണ്ട്. അത്തരം ചിത്രങ്ങളെ അവാർഡ് പടം എന്ന് വിളിച്ചു മാറ്റി നിർത്തുന്നതായും എനിക്ക് തോന്നിയിട്ടുണ്ട്. ഇത് കാല ക്രമേണെ കൂടുന്നതായി തോന്നുന്നു. മലയാള സിനിമാ പ്രേക്ഷകർ ബുദ്ധിയുള്ളവരാണ്, അവരുടെ നിലവാരം കൂടുതൽ ആണ് എന്നിരുന്നാലും ആക്ഷൻ, റൊമാൻസ് തുടങ്ങിയ തലങ്ങൾ തൊട്ടുള്ള സിനിമകൾ മാത്രമല്ല സമകാലിക പ്രസക്തിയുള്ള വള്ളിചെരുപ്പ് പോലുള്ള 'സിനിമകളിലേക്കും' മലയാളികൾ തീർച്ചയായും മടങ്ങി വരും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു.

- ശുഭ 

Saturday, December 10, 2022

വീണ്ടും സ്ത്രീധനം കണക്ക് 🥲

 എനിക്ക് സംസാരിക്കുന്നതിലും easy എഴുതാൻ ആണ്. അത് കൊണ്ട് എഴുതാറുണ്ട്, പലതും share ചെയ്യാറില്ല. എങ്കിൽ ചിലത് share ചെയ്യാൻ വേണ്ടി എഴുതുന്നതാണ്.


അടുത്ത വീട്ടിലെ ചേച്ചിക്ക്‌ കല്യാണം ആയി 😊 "നീ ഇങ്ങനെ നിന്നോ..." 🙄 "birthday ക്ക്‌ അച്ഛൻ എല്ലാർക്കും കൊടുക്കാൻ sweets വാങ്ങി തന്നത് ബുദ്ധിപൂർവ്വം ഒളിപ്പിച്ചു വച്ച് ഒന്നൊന്നായി കഴിച്ചോണ്ടിരുന്ന ഞാൻ എന്റെ കള്ളത്തരം ഇവരറിഞ്ഞോ എന്ന രീതിയിൽ നോക്കി....


Below conversation is between two 50 + ammachis ഒന്ന് എന്റെ വീട്ടിലെ മറ്റൊന്ന് അയൽവാസി...!

തിരുവനന്തപുരം colloquial slang അറിയാത്തവർ 😛 പഠിച്ചോ....!

" ഒരു കൊമരിനെ ഇങ്ങനെ വച്ചോണ്ട് ഇരിക്കണ എന്തിന്.....?


അത്   തന്നെ ഞങ്ങൾ അവള അമ്മക് കൊടുത്ത വീടും സ്ഥലവും ഒണ്ട്, അത് വിറ്റ് ഇതിനെ എറക്കി കൂടെ  (this ammachi is my grandmother who is proudly telling about the dowry she 'offered' and then got 'accepted' for my mother's marriage back then in 1995)


എനിക്ക് ഇവിടെ സംസാരിക്കാൻ നല്ല പേടി ഉണ്ട്, കാരണം കഴുത്തിന്റെ പിൻ വശം, ഇടതു കൈ ടെ joint ഒക്കെ ഒട്ടും toxic അല്ലാത്ത എന്റെ രക്ഷാകർത്താക്കളിൽ ഒരാൾ അടിച്ചു ശരി പെടുത്തിയിട്ടുണ്ട്. ആ കൈ വച്ച് പണിയെടുത്ത് വീട്ടിലെ കാര്യം നോക്കണം എന്നുള്ളത് കൊണ്ടും, മറ്റ് അവയവങ്ങൾ കേടാക്കാൻ താല്പര്യം ഇല്ലാത്തത് കൊണ്ടും ഞാൻ ആത്മഗതം ആണ് prefer ചെയുന്നത്. (ഞാൻ അത്ര പാവം അല്ല കേട്ടോ,ഇടക്ക് ഞാൻ പറയാറുണ്ട്, കിട്ടാറും ഉണ്ട് 😎😌😖)


ആ പറഞ്ഞു വന്നത്...! കല്യാണം discussion...! സ്ത്രീധനം വളരെ important ആണ്. As in ചെറുക്കന്റെ വീട്ടുകാർക്ക് ചെലവ് ഇല്ലേ 🙄 free ആയിട്ട് കെട്ടികൊണ്ട് പോകും എന്നാണോ വിചാരം 😏 നോക്കി ഇരുന്നോ ഇപ്പൊ വരും!

  😌

നല്ല    അടക്കവും  ഒതുക്കവും ഉണ്ട് 🥲

സ്വന്തം കാര്യം നോക്കി നടക്കുന്ന ഞാൻ രാത്രി പണിക്ക് പോയിട്ട് രാവിലെ വരും! പറയുന്ന പറച്ചിൽ കേട്ടാൽ ഈ ജനങ്ങളുടെ തലയിൽ ആണ് ഞാൻ ഇരിക്കുന്നത് എന്ന് പോലും തോന്നിയിട്ടുണ്ട്. ഞാൻ സ്ത്രീധനം കൊടുക്കടതെ കല്യാണം കഴിക്കും എന്ന് പറഞ്ഞപ്പോ ആര് വരും നിന്നെ അങ്ങനെ കെട്ടാൻ എന്ന് പറഞ്ഞു 🥲🥲 ... നോക്കിക്കേ എന്ന് മാത്രം പറഞ്ഞു, ജീവനിൽ കൊതിയുള്ള കൊണ്ട് അവിടെന്ന് escape ആയി room ൽ ഇരുന്ന് കേട്ടു 😌


ഞാൻ മിത ഭാഷിയായി നിൽക്കുന്ന കണ്ട് ഞനൊരു പാവം എന്ന് പറയുന്ന ആൾക്കാർ ആണ്. 3 കാരണങ്ങൾ കൊണ്ട് ഞാൻ കൂടുതൽ ഇവരോട് എന്റെ politics പാറയില്ല.


1. ഇതിനെ ഒന്നും നന്നാകാൻ പറ്റില്ല, toxicity ലിറ്റർ കണക്കിന് മറ്റുള്ളവരുടെ തലയിലോട്ട് ഒഴിച്ച് നടക്കുന്ന teams, എന്റെ type അല്ല 😛

2. എനിക്ക് ഭയങ്കര debating skills ആണ് such that നേരത്തെ പറഞ്ഞ എന്റെ രക്ഷാകർത്താവ് പറയാറുണ്ട്, പറഞ്ഞ് തോല്പിക്കാൻ നിന്നെ കഴിഞ്ഞേ ആളുള്ളൂ....! Again ഞാൻ തുടങ്ങിയാൽ എനിക്ക് അതൊരു competition ആണ് ജയിച്ചിട്ടേ വരൂ എന്നുള്ള plan മാത്രം ഉള്ള competition. ഇതൊക്കെ കൊണ്ട് ഒഴിവാക്കി വിടും 😌😉 ഇവിടെ തന്നെ ജീവിക്കണ്ടേ last time വീട്ടീൽനിന്ന് ഇറങ്ങി പോകാനും പറഞ്ഞു 🙄 പോകാൻ തുടങ്ങിയാൽ അപ്പൊ ഭീഷണി ഇറക്കും oh my universe I am trapped...!

3. പിന്നെ ഇതിനോടൊക്കെ പറയുന്നതിലും നല്ലത് സ്റ്റാറ്റസ് ഇടുന്നതാ ആൾക്കാർ skip ചെയ്തെങ്കിലും പോകും 😏 ഇത് ഒരുമാതിരി ശല്യം...!


പെൺകുട്ടികളോടാണ് പറയുന്നത്


കല്യാണം പെണ്ണിന്റ വീട്ടുകാരുടെ മാത്രം ആവശ്യം ആയി ചുരുക്കി വച്ചേക്കുവാ, മാറ്റാൻ ശ്രമിക്കു! 



Friday, December 2, 2022

 കുറച്ചധികം നാളുകൾക്ക് മുൻപ് facebook ൽ post ചെയ്തതാണ് ഇത്.

ഒന്നും മാറിയിട്ടില്ല, ഇന്നും കുടുംബത്തിന്റെ 'അന്തസ്സ്' ചൂണ്ടി കാണിക്കാൻ ഒരു വലിയ വിഭാഗം ആൾക്കാർ സ്ത്രീധന ചർച്ചകൾ എടുത്തിടാറുണ്ട്.

ചിലർ സർക്കാർ ഉദ്യോഗസ്ഥർ ആയതിനാൽ മാത്രം സ്ത്രീധനം അവർ അർഹിക്കുന്ന മര്യാദ ആയി കാണുന്നു, മറ്റു ചിലർ അവരുടെ അപ്പൂപ്പന്റ വല്യച്ഛന്റെ ചെറിയച്ഛന് 2 ഏക്കർ സ്ഥലം ഉണ്ടായിരുന്നു എന്ന കാരണത്താൽ സ്ത്രീധനം അവരുടെ മൗലികാവകാശം ആണെന്ന് കരുതി പോരുന്നു

ഒരു police constable നെ കല്യാണം കഴിക്കാൻ വെറും ഒന്നര കിലോ സ്വർണ്ണം മതിയെന്ന് ഒരു broker പറഞ്ഞു. എനിക്ക് അതൊരു അതിശയം ആയി തോന്നിയില്ല, ഒരു Army ഉദ്യോഗസ്ഥൻ 80 പവനിൽ കൂടുതൽ വേണം എന്ന് മാത്രം പറഞ്ഞു, പക്ഷെ കൂടെ വീടും സ്ഥലവും, 10 ലക്ഷം രൂപയും വേണമെന്ന് പറഞ്ഞു - കാരണം അയാളുടെ Navy ചേട്ടന് 80 പവനാണ് കിട്ടിയത് അതിൽ കൂടുതൽ വേണം! വേറൊരാൾ ഒരല്പം കുറച്ചു അയാൾ താമസിക്കുന്ന അയാളുടെ പുരാതന തറവാട് വീട് modernized ആകണം വേറെ 'demands' ഇല്ലത്രെ അവർക്ക്.....!

ആ കല്യാണം ഒന്നും നടന്നില്ല 🤭 പക്ഷെ അവർ ഒക്കെ വേറെ കല്യാണം കഴിച്ചു. അവരുടെ business deals ന് ഒരു ഇളവും വരുത്താതെ ജീവിത പങ്കാളികളെ അവർക്ക് കണ്ടെത്താൻ കഴിഞ്ഞു...

Saturday, June 20, 2020

നിങ്ങളുടെ വിലപ്പെട്ട ജീവനും,സമയവും പാഴാക്കണ്ടന്നെ ..........!

Hello ,
അപ്പോ ഇന്ന് നമ്മൾ പറയാൻ പോകുന്നത്....... നമ്മുടെ കാഴ്ചപ്പാടിനെ പറ്റിയാണ്.
ജീവിതം എപ്പോഴും നമ്മൾ വിചാരിക്കുന്നത് പോലെ അല്ല, ചിലപ്പോൾ എന്തെങ്കിലും ഒരു പ്രശ്നം വരുമ്പോൾ നമ്മുടെ ലോകം മുഴുവൻ നിശ്ചലമായി നമുക്ക് മുന്നിൽ നില്കുന്നത് പോലെ തോന്നും.സത്യത്തിൽ ഉണ്ടാലോ,അത് മിക്കവാറും എല്ലാവര്ക്കും തോന്നുന്നതാ കേട്ടോ.എല്ലാ വാതിലുകളും കൊട്ടിയടക്കപെടുന്ന ഒരു തോന്നൽ, മൊത്തത്തിൽ ഒരു പിരിമുറുക്കം പോലെ,മരവിച്ച ജീവിതം,ആരുമില്ല ഒരു നല്ല വാക്ക് പറയാൻ.....ഒടുവിൽ depression എന്ന വാക് കൊണ്ട് നാം അതിനെ വിശേഷിപ്പിക്കും.

Depression എന്ന് ഗൂഗിൾ ദേവതയോട് ചോദിച്ചപ്പോൾ ദേവത ഇങ്ങനെ പറയുന്നു.
  •   നഷ്ടബോധം ഡിപ്രഷന് കാരണമാകുന്നു : എന്താ ഈ നഷ്ടബോധം? ഒരു ഉദാഹരണം പറഞ്ഞുതരാം, അമ്മു എന്നൊരു പെൺകുട്ടി ഉണ്ടായിരുന്നു, അത്യാവശ്യം മിടുക്കി ആയിരുന്നു. കുട്ടികാലം മുതൽ തന്നെ അവൾക്ക്‌ Indian Army ൽ ചേരണം, രാജ്യത്തെ സേവിക്കണം എന്നൊക്കെ ആയിരുന്നു ആഗ്രഹം.പക്ഷെ 21 വയസ്സാണ് പെൺകുട്ടികൾക്ക് പ്രായപരിധി, അമ്മുവിന് പറ്റിയ അബദ്ധം എന്താ എന്നറിയോ, അവൾ എഴുത്തു പരീക്ഷ പാസ്സ് ആയി; പക്ഷേ, കായിക ഇനങ്ങളിൽ പാസ്സ് ആയില്ല. അവസാന അവസരവും നഷ്ടമായി, അമ്മു കൂട്ടുകാരിയോട് പറഞ്ഞു "ഞാൻ ഇടക്കൊക്കെ ഓടാൻ പോകാറുണ്ടായിരുന്നു"  പക്ഷെ പാസ്സ് ആയില്ലലോ.ഇപ്പൊ അമ്മു ഒരു UD ക്ലാർക്ക്‌ ആണ്,കല്യാണം ഒക്കെ കഴിഞ്ഞു.നാട്ടുകാർ നോക്കുമ്പോൾ അവൾ സന്തോഷവതിയായിരുന്നു.എന്നാൽ പതിയെ ,പതിയെ അവൾ ആരോടും മിണ്ടാതെ ആയി.ജോലിയിൽ ശ്രദ്ധയില്ല പണ്ടത്തെ പോലെ അല്ല. ഇപ്പോ നിങ്ങൾ കരുതും Army ൽ ചേരാൻ കഴിയാഞ്ഞതാകും കാരണമെന്ന്, പക്ഷെ അമ്മു പറയുന്നത് എന്താണ് എന്നറിയോ "അന്ന് ഇടക്കൊക്കെ അല്ലാതെ  തുടർച്ചയായി ഓടാനും മറ്റു കാര്യങ്ങൾ ചെയ്തിരുന്നു എങ്കിൽ,ഒരുപക്ഷെ കിട്ടുമായിരുന്ന്"
സത്യത്തിൽ അമ്മുവിന് army ൽ ചേരാൻ കഴിയാഞ്ഞതാണോ വിഷമം? ഒന്ന് ആലോചിച്ചു നോക്കിയേ.....അല്ല,അവൾക്ക്‌ കുറ്റബോധം ആയിരുന്നു.അന്ന് നന്നായൊന്നു ശ്രമിച്ചിരുന്നെങ്കിൽ എന്ന്.ഇപ്പോ നിങ്ങൾ കരുതും ഓ പിന്നെ.... ശ്രമിച്ചിട്ടും കിട്ടിയില്ലായിരുന്നു എങ്കിലോ എന്ന്? ഇവിടെ ഞാൻ എന്റെ ഒരു കാഴ്ചപ്പാട് പറയാം,നമ്മൾ നമ്മുടെ best ഒരു കാര്യത്തിനായി ചെയ്താൽ അത് കിട്ടാൻ ഉള്ള സാധ്യത വളരെ കൂടുതൽ ആണ് മാത്രമല്ല ,ഇപ്പൊ അത് കിട്ടിയില്ല എങ്കിൽ പോലും നമുക്ക് പശ്ചാതാപം തോന്നില്ല, കാരണം ഇത്രയും ശ്രമിച്ചട്ടും അത് കിട്ടിയില്ല എങ്കിൽ, അത് നമുക്ക് വിധിച്ചതല്ല അതിലും നല്ലതാണു നമുക്കുള്ളത് എന്ന് നമുക്ക് കരുതാം.


  •  നിരന്തരമായ പീഡനങ്ങൾ (മാനസികവും,ശാരീരികവും ആകാം) : ശാരീരിക പീഡനം നമുക് നിയമപരമായ തന്നെ നേരിടാം. അവിടെ വേണ്ടത് പ്രതികരണ ശേഷിയാണ് (കുരുത്തക്കേട് കാണിച്ചപ്പോൾ 'അമ്മ വടിയെടുത്ത്‌ തല്ലിയതല്ല കേട്ടോ ശാരീരിക പീഡനം😅 ),ഒരു പരിധിയിൽ കൂടുതൽ നിങ്ങളെ ആര് ഉപദ്രവിച്ചാലും നമ്മുടെ ഭരണഘടന അനുവദിച്ചിരിക്കുന്ന നിയമങ്ങൾ നമുക്ക് ഉപയോഗിക്കാം. മാനസിക പീഡനം എവിടെ നിന്നുണ്ടായാലും,എന്റെ ഒരു അഭിപ്രായത്തിൽ നമ്മുടെ ശ്രദ്ധ തിരിച്ചാൽ മതി (പിന്നെ....😒അവരെ അങ്ങ് mind ചെയ്യണ്ടന്നെ...) അത് ആര് തന്നെ ആയാലും! ആ സമയം നമ്മുടെ ഇന്നസെന്റ് ചേട്ടൻ പറഞ്ഞത് പോലെ രണ്ടു പപ്പടം അങ്ങ് കാച്ചുക,😂 (ഇല്ലേ creative  ആയിട്ടുള്ള എന്തെങ്കിലും ചെയ്താൽ മതി കേട്ടോ ...

  •  ഒത്തിരി പ്രീയപ്പെട്ടവരുടെ നഷ്ടം...(മരണമാകാം അല്ലെങ്കിൽ നമ്മളെ ഉപേക്ഷിച്ചു പോകുന്നവരാകാം)
അപ്പോ ആദ്യം ഇഷ്ടമുള്ളവരുടെ വിയോഗത്തെ പറ്റി പറയാം; എന്റെ പൊന്നു മക്കളെ....ഭൂമിയിൽ എല്ലാവര്ക്കും ദൈവം ഒരു സമയം വിധിച്ചിട്ടുണ്ട് അതിൽ ഒരല്പം കൂടുതൽ പോലും നമുക്ക് ജീവിക്കാൻ പറ്റില്ല, സമയമാകുമോൾ ഇരിക്കുന്ന സീറ്റ് മാറിക്കൊടുക്കേണ്ട വെറും യാത്രക്കാരാണ് നമ്മൾ. (ഒരു തമാശ കലർന്ന സീരിയസ് കാര്യം പറയാം കേട്ടോ😉, ഇടക്ക് ഒരു വാർത്താ ചാനലിൽ ഒരു വൃദ്ധന്റെ interview ഉണ്ടായിരുന്നു,ഇപ്പൊ അദ്ദേഹത്തിന് 70 വയസ്സോളം ആയി എന്നാ പറഞ്ഞത് ,അങ്ങനെ ആണ് എന്റ്റെ ഓർമ്മ, 30 വര്ഷങ്ങള്ക്കു മുന്നേ ഇദ്ദേഹത്തിന് ഒരു വാഹനാപകടം ഉണ്ടായി കേട്ടോ, അദ്ദേഹം മരിച്ചു എന്ന് doctors പറഞ്ഞു മോർച്ചറിയിലേക്ക് മാറ്റി.അന്ന് പവർ കട്ട് ആയിരുന്നു ,ആയതിനാൽ മോർച്ചറിൽ തണുപ്പ് കുറവായിരുന്നു,പുള്ളിക്കാരനെ പോസ്റ്റ്മോർട്ടം ചെയ്യാൻ തലയിൽ ചുറ്റിക കൊണ്ട് അടിച്ചു.... ആൾക്ക് ഓർമ്മ വന്നു....!😧 പോകാനുള്ള സമയം ആയില്ലായിരിക്കും...😝.) അപ്പോൾ നമ്മൾ പറഞ്ഞു വന്നത്, മരണപ്പെടുന്ന അവസ്ഥ, അതിനിപ്പോ മനസ്സിനെ പറഞ്ഞു മനസിലാകുന്നത് അല്ലാതെ വേറെ വഴി ഉണ്ടോ എന്നെനിക്കറിയില്ല....നിങ്ങള്ക്ക് വല്ല വഴിയോ ഓർമ്മയുണ്ടെങ്കിൽ പറയണേ......
 
ഇനി അടുത്തൊരു നഷ്ടം ഒരാളെ കൊറേയെറെ നാൾ പ്രണയിച്ചു,എന്നാൽ ഒരു ദിവസം ഒരു മെസ്സേജ് മാത്രം നൽകി അയാൾ നമ്മളെ വിട്ടുപോയി(ചിലരൊക്കെ ഉണ്ട് കേട്ടോ ഒന്ന് പോയാൽ ഒമ്പതു വേറെ വരും😂,അവൾ പോയാൽ അവളുടെ പെങ്ങൾ😇,എന്നൊക്കെ പറഞ്ഞു ജോറായി ഇരിക്കുന്നവർ, അവരെ ഞാൻ സമ്മതിക്കുന്നു😌) പക്ഷെ ഇന്നത്തെ കാലത്തേ ഒരു വലിയ കൂട്ടം ആൾക്കാർക്കും depression ഉണ്ടാകാൻ കാരണം ഇതാണ്,പ്രണയം നഷ്ടമാകുന്നതിൽ അല്ലായിരികും വിഷമം,എന്താ കാര്യം എന്ന് വ്യക്തമാക്കില്ല
ചിലപ്പോൾ വേറെ നല്ലൊരു കല്യാണം ആയതാകും...അല്ലെങ്കിൽ വേറൊരാളെ ഇഷ്ടായതാകും, ചിലപ്പോൾ വീട്ടുകാരുടെ എതിർപ്പ് ആകും,മറ്റുചിലപ്പോൾ ഒരുമിച്ച് മുന്നോട്ട് പോകാൻ പറ്റില്ല എന്നാകും. എന്ത് തന്നെ ആയാലും വ്യക്തമായി സംസാരിച്ചു തന്നെ അവസാനിപ്പ്പിക്കുക. ഒരാളോട് നമുക്ക് സ്നേഹം ഉണ്ടെങ്കിൽ അയാൾക് സന്തോഷം ഉള്ളത് അല്ലെ നമ്മൾ ആഗ്രഹിക്കൂ ,അയാൾക്ക്‌ താല്പര്യമില്ല നിങ്ങാൾക്കോപ്പം ഉള്ളത് എങ്കിൽ വേദനയോടെയാണെങ്കിലും അത് അംഗീകരിക്കുക.അവർക്കായി നല്ലത് വരൻ പ്രാർത്ഥിക്കുക.(അത്ര എളുപ്പം അല്ലാ പക്ഷെ നിങ്ങളുടേത് കളങ്കം ഇല്ലാത്ത സ്നേഹം ആണെങ്കിൽ അങനെ പറ്റും, അല്ലാതെ അവരുടെ കുറ്റം പറഞ്ഞു നടക്കുന്നവരെ കാണുമ്പോൾ, സത്യത്തിൽ ചിലപ്പോഴൊക്കെ എനിക്ക് ഈ പ്രണയം എന്ന് പറയുന്ന കാര്യത്തോടുള്ള ബഹുമാനം കുറയാറുണ്ട് കേട്ടോ .................

ഇനിയും ഒത്തിരി കാര്യങ്ങൾ ഉണ്ട് കേട്ടോ പക്ഷെ ഇതൊക്കെ ആണ് മെയിൻ ആയി കണ്ടത്, വിഷമം ഉള്ളപ്പോൾ അത് തുറന്നു പറയുക ആരോടെങ്കിലും .....സുഹൃത്തോ, വീട്ടിൽ ഉള്ളവരോ അങ്ങനെ നിങ്ങളെ  മനസിലാക്കുന്ന, നിങ്ങളുടെ വിഷമം ഒരു കഥ പോലെ തോന്നാത്ത ആരോടെങ്കിലും പറയുക. ഇനി അങനെ ആരുമില്ല എങ്കിൽ, ഇത് നിങ്ങൾ വായിക്കുവാണേൽ എന്നോട് പറഞ്ഞോ 😊😘.........
നിങ്ങളുടെ വിലപ്പെട്ട ജീവനും,സമയവും പാഴാക്കണ്ടന്നെ ..........!

അപ്പൊ ....കാണാം കേട്ടോ .......Biiiiiiiiiiiiiiiiiiiiiiiiiiiiiiiiiii


 

Friday, June 12, 2020

വിശ്വാസം.... അതല്ലേ എല്ലാം...

ഞാൻ നിങ്ങളോട് ഒരു കാര്യം പറയാം, ഇഷ്ടാകുവാണേൽ വേറാരൊടെങ്കിലും പറഞ്ഞോളൂ,
ജീവിതം എപ്പോഴും നമുക്ക് സന്തോഷം നൽകും എന്ന് വിശ്വസിക്കരുത്, എന്നാൽ എപ്പോഴും നമുക്ക് സങ്കടം മാത്രം നൽകും എന്നും വിശ്വസിക്കരുത്. മറിച്ച് ഇന്ന് ഉയർച്ചയുണ്ടെങ്കിൽ നാളെ താഴ്ചയുണ്ടെന്നും,രാവുണ്ടെങ്കിൽ പകലുണ്ടെന്നും പറയുന്ന പോലെ സന്തോഷം ഉണ്ടെങ്കിൽ സങ്കടം ഉണ്ടെന്നും, സങ്കടം ഉണ്ടെങ്കിൽ സന്തോഷം ഉറപ്പായും ഉണ്ടാകും എന്നും വിശ്വസിക്കുക.
ഇനി പറയുന്നത് ദൈവത്തെ കുറിച്ചാണ് (ഒരുപക്ഷേ ദൈവത്തിൽ വിശ്വാസം ഇല്ലാത്തവർ ഉണ്ടെങ്കിൽ, 'കാലം' എന്ന് തിരുത്തി വായിക്കുക ). അപ്പൊ പറഞ്ഞു വന്നത്.... ദൈവത്തിന്റെ ഏറ്റവും മികച്ച സൃഷ്ടി ആണ് മനുഷ്യൻ (അതായത് ഇപ്പോ ഇത് വായിക്കുന്ന നിങ്ങൾ ) അങ്ങനെ പറയാൻ കുറച്ചു കാരണങ്ങൾ ഉണ്ട്. വിവേകം ഉള്ള ജീവി ആണ് മനുഷ്യൻ, സ്വയം തീരുമാനങ്ങൾ എടുക്കാൻ, ശക്തമായി അത് പാലിക്കാൻ,ഓർക്കാൻ, മറക്കാൻ അങ്ങനെ ഒത്തിരി പ്രതേകതകൾ മനുഷ്യനുണ്ട്. മാത്രമല്ല ചിലപ്പോൾ ചില കാര്യങ്ങൾ സ്വയം പറഞ്ഞു വിശ്വസിപ്പിക്കാനും മനുഷ്യന് കഴിയുന്നു.ഇംഗ്ലീഷിൽ പറഞ്ഞാൽ 'The most wise and beautiful creation of God ', ആ നമ്മളാണ് ഒരു പ്രശ്നം വരുമ്പോൾ തളരുന്നത് 😏 അങ്ങനെ തളരാൻ പാടില്ല, കാരണം ദൈവം നമുക്ക് വേണ്ടി നമ്മൾ അർഹിക്കുന്ന നല്ലത് (the best in we deserve )മാത്രമേ നൽകു.


ശരിയാണ് ചില അവസരങ്ങളിൽ നാം തളരാറുണ്ട്, അത് സ്വഭാവികം പക്ഷേ പെട്ടന്ന് തന്നെ അതിൽ നിന്നും മുക്തരാകുക(recover),ചിലപ്പോൾ ജോലി നഷ്ടമായതാകും, അല്ലെങ്കിൽ പ്രിയപ്പെട്ട ആരുടെയെങ്കിലും നഷ്ടം ആകും, അതുമല്ലെങ്കിൽ കുടുംബ പ്രശ്നങ്ങൾ... എന്തൊക്കെ തന്നെ ആയിരുന്നാലും.... ചിന്തിക്കുക ദൈവം (കാലം ) ഇതാണ് നിങ്ങൾക്ക് ഇപ്പോ നൽകിയത് ഇതും കടന്നു പോകും (നേരത്തെ പറഞ്ഞില്ലേ രാവുണ്ടെങ്കിൽ പകലുണ്ടെന്നു അത് മറക്കണ്ട ). ചിലപ്പോൾ വേദനകൾ ഉണ്ടാകും, വേദനയുടെ ധർമ്മം വേദനിപ്പിക്കുക എന്നത് തന്നെയാണ്.... പക്ഷേ അതിന്റ പരിധി നമ്മുടെ കൈയിൽ ആണ്,എത്രത്തോളം വേദനിക്കണം എന്ന് നാം തീരുമാനിക്കണം. പറ്റുന്ന നന്മകൾ ഒക്കെ ചെയ്യുക, അതിനിയിപ്പോ ലക്ഷങ്ങൾ കൊടുത്തു സഹായിക്കുക എന്നത് അല്ല കേട്ടോ, ഒന്ന് ചിരിക്കുന്നത് പോലും നന്മയാണ്. പിന്നെ നേരത്തെ പറഞ്ഞില്ലേ നമ്മൾ നല്ലത് ചെയ്താൽ ദൈവം tips ഒക്കെ തരും. അതായത് നമ്മുക്ക് നാം പ്രതീക്ഷിക്കാത്ത സന്തോഷം തരും ( പരീക്ഷിച്ചു നോക്കണേ..... ). ചിലതൊന്നും നമുക്ക് തീരുമാനിക്കാൻ പറ്റില്ല, അത് അംഗീകരിച്ചു കൊടുത്തേക്കണം . നമ്മുടെ ചുറ്റും സന്തോഷിക്കാൻ ഒത്തിരി കാരണങ്ങൾ കിട്ടും, അതിലൊക്കെ സന്തോഷിക്കുക. ചെറിയ കാര്യങ്ങളിൽ സന്തോഷിക്കുന്നതും,ചെറുതായെങ്കിലും എല്ലാവരെയും സന്തോഷിപ്പിക്കാൻ കഴിയുന്നതും നിങ്ങളുടെ നന്മ തന്നെയാണ്. ചെറിയ കാര്യങ്ങളുടെ ദേവന്മാരും ദേവതമാരും ആകണം കേട്ടിട്ടില്ലേ The God of Small things. (അരുന്ധതി റോയ്ടെ പുസ്തകത്തിന്റ പേര് ആണ് കേട്ടോ The God of small things )☺അപ്പൊ എല്ലാരും happy ആയി ഇരിക്ക്..

അടുത്ത തവണ കാണുന്നത് വരെ..... Biiiiiiiii

Thursday, June 11, 2020

A life formula (sorrow+happiness = life)



Life is full of mysteries, ups and downs,which sometimes we couldn't bear at all, we will loose... we will gain and the factor is there is a universal truth that we will have an equation in life...... 

sorrow+happiness = life   

But we often feel that we are alone,we might feel the burden of so called 'real life' .As mentioned above as it is a mixture of ups and downs,we are ought to face it. Still my dear friends, let me tell you one thing,"Even if you have nothing to be happy in life,think about things which don't make you sad ,be happy for that".Yes I admit,it is not that easy as we think ,but trust me you will eventually change.You will get out of your tension zone,you will be happy and a vibe of positivism will emanate from you. 

We people are human beings aren't we? We need examples for everything. Here are some usual issues.

  1. You lost your love : Yes you will feel it as a big lose in your life,you might feel that you world came to a full stop in front of you.But can I ask you something.."What if you marry him/her and then they leave you? Or what if they leave you when you have left everyone and gone with them?" Better,right? That's it.
  2. Parents bullying (mentally and physically): Yet another common issue of the century.Verbally abusing parents who in turn mentally murdering kids. I am not supporting this but my dear...,we had no option for choosing our parents. But you at least have a family no? What if you were an orphan. Haven't  you seen those unlucky childhoods who ponder around the slums,for meal of a day.Praise the lord we don't have such issues ,do we? Be happy and grateful or that.☺☺
  3. A stressful job which you don't like: Hey...come on.....Stress occurs the way we take it.I think from my perspective the major issue of Indian youth is joblessness. At least you have a job, party hard for that man! Okay...Okay..it might not pay you as you want,but you have one, right
Well thank you for reading ....please comment you feedbacks, chill...! let it be good or bad I can improve myself  through that 😊
See you next time..................