എനിക്ക് സംസാരിക്കുന്നതിലും easy എഴുതാൻ ആണ്. അത് കൊണ്ട് എഴുതാറുണ്ട്, പലതും share ചെയ്യാറില്ല. എങ്കിൽ ചിലത് share ചെയ്യാൻ വേണ്ടി എഴുതുന്നതാണ്.
അടുത്ത വീട്ടിലെ ചേച്ചിക്ക് കല്യാണം ആയി 😊 "നീ ഇങ്ങനെ നിന്നോ..." 🙄 "birthday ക്ക് അച്ഛൻ എല്ലാർക്കും കൊടുക്കാൻ sweets വാങ്ങി തന്നത് ബുദ്ധിപൂർവ്വം ഒളിപ്പിച്ചു വച്ച് ഒന്നൊന്നായി കഴിച്ചോണ്ടിരുന്ന ഞാൻ എന്റെ കള്ളത്തരം ഇവരറിഞ്ഞോ എന്ന രീതിയിൽ നോക്കി....
Below conversation is between two 50 + ammachis ഒന്ന് എന്റെ വീട്ടിലെ മറ്റൊന്ന് അയൽവാസി...!
തിരുവനന്തപുരം colloquial slang അറിയാത്തവർ 😛 പഠിച്ചോ....!
" ഒരു കൊമരിനെ ഇങ്ങനെ വച്ചോണ്ട് ഇരിക്കണ എന്തിന്.....?
അത് തന്നെ ഞങ്ങൾ അവള അമ്മക് കൊടുത്ത വീടും സ്ഥലവും ഒണ്ട്, അത് വിറ്റ് ഇതിനെ എറക്കി കൂടെ (this ammachi is my grandmother who is proudly telling about the dowry she 'offered' and then got 'accepted' for my mother's marriage back then in 1995)
എനിക്ക് ഇവിടെ സംസാരിക്കാൻ നല്ല പേടി ഉണ്ട്, കാരണം കഴുത്തിന്റെ പിൻ വശം, ഇടതു കൈ ടെ joint ഒക്കെ ഒട്ടും toxic അല്ലാത്ത എന്റെ രക്ഷാകർത്താക്കളിൽ ഒരാൾ അടിച്ചു ശരി പെടുത്തിയിട്ടുണ്ട്. ആ കൈ വച്ച് പണിയെടുത്ത് വീട്ടിലെ കാര്യം നോക്കണം എന്നുള്ളത് കൊണ്ടും, മറ്റ് അവയവങ്ങൾ കേടാക്കാൻ താല്പര്യം ഇല്ലാത്തത് കൊണ്ടും ഞാൻ ആത്മഗതം ആണ് prefer ചെയുന്നത്. (ഞാൻ അത്ര പാവം അല്ല കേട്ടോ,ഇടക്ക് ഞാൻ പറയാറുണ്ട്, കിട്ടാറും ഉണ്ട് 😎😌😖)
ആ പറഞ്ഞു വന്നത്...! കല്യാണം discussion...! സ്ത്രീധനം വളരെ important ആണ്. As in ചെറുക്കന്റെ വീട്ടുകാർക്ക് ചെലവ് ഇല്ലേ 🙄 free ആയിട്ട് കെട്ടികൊണ്ട് പോകും എന്നാണോ വിചാരം 😏 നോക്കി ഇരുന്നോ ഇപ്പൊ വരും!
😌
നല്ല അടക്കവും ഒതുക്കവും ഉണ്ട് 🥲
സ്വന്തം കാര്യം നോക്കി നടക്കുന്ന ഞാൻ രാത്രി പണിക്ക് പോയിട്ട് രാവിലെ വരും! പറയുന്ന പറച്ചിൽ കേട്ടാൽ ഈ ജനങ്ങളുടെ തലയിൽ ആണ് ഞാൻ ഇരിക്കുന്നത് എന്ന് പോലും തോന്നിയിട്ടുണ്ട്. ഞാൻ സ്ത്രീധനം കൊടുക്കടതെ കല്യാണം കഴിക്കും എന്ന് പറഞ്ഞപ്പോ ആര് വരും നിന്നെ അങ്ങനെ കെട്ടാൻ എന്ന് പറഞ്ഞു 🥲🥲 ... നോക്കിക്കേ എന്ന് മാത്രം പറഞ്ഞു, ജീവനിൽ കൊതിയുള്ള കൊണ്ട് അവിടെന്ന് escape ആയി room ൽ ഇരുന്ന് കേട്ടു 😌
ഞാൻ മിത ഭാഷിയായി നിൽക്കുന്ന കണ്ട് ഞനൊരു പാവം എന്ന് പറയുന്ന ആൾക്കാർ ആണ്. 3 കാരണങ്ങൾ കൊണ്ട് ഞാൻ കൂടുതൽ ഇവരോട് എന്റെ politics പാറയില്ല.
1. ഇതിനെ ഒന്നും നന്നാകാൻ പറ്റില്ല, toxicity ലിറ്റർ കണക്കിന് മറ്റുള്ളവരുടെ തലയിലോട്ട് ഒഴിച്ച് നടക്കുന്ന teams, എന്റെ type അല്ല 😛
2. എനിക്ക് ഭയങ്കര debating skills ആണ് such that നേരത്തെ പറഞ്ഞ എന്റെ രക്ഷാകർത്താവ് പറയാറുണ്ട്, പറഞ്ഞ് തോല്പിക്കാൻ നിന്നെ കഴിഞ്ഞേ ആളുള്ളൂ....! Again ഞാൻ തുടങ്ങിയാൽ എനിക്ക് അതൊരു competition ആണ് ജയിച്ചിട്ടേ വരൂ എന്നുള്ള plan മാത്രം ഉള്ള competition. ഇതൊക്കെ കൊണ്ട് ഒഴിവാക്കി വിടും 😌😉 ഇവിടെ തന്നെ ജീവിക്കണ്ടേ last time വീട്ടീൽനിന്ന് ഇറങ്ങി പോകാനും പറഞ്ഞു 🙄 പോകാൻ തുടങ്ങിയാൽ അപ്പൊ ഭീഷണി ഇറക്കും oh my universe I am trapped...!
3. പിന്നെ ഇതിനോടൊക്കെ പറയുന്നതിലും നല്ലത് സ്റ്റാറ്റസ് ഇടുന്നതാ ആൾക്കാർ skip ചെയ്തെങ്കിലും പോകും 😏 ഇത് ഒരുമാതിരി ശല്യം...!
പെൺകുട്ടികളോടാണ് പറയുന്നത്
കല്യാണം പെണ്ണിന്റ വീട്ടുകാരുടെ മാത്രം ആവശ്യം ആയി ചുരുക്കി വച്ചേക്കുവാ, മാറ്റാൻ ശ്രമിക്കു!

No comments:
Post a Comment